കാപ്പ ചുമത്തി ജയിലിലടച്ചു

കാലടി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. സെബിപുരം കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിനെ(48) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കലക്ടർ ജി. പ്രിയങ്ക ആണ് ഉത്തരവിട്ടത്.

കൊലപാതകം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ്. 2025ലും ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ജയിൽ മോചിതനായ ശേഷം കഴിഞ്ഞ ജൂലായ് അഞ്ചിന് ഇയാളും സംഘവും ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് മോഷണം നടത്തിയിരുന്നു. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ കെ പ്രദീപ് കുമാ൪, എ.അജ്മൽ, വി.എസ് ഷിജു, എം.ടി. ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ പോൾ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Murder case accused charged with Kappa and sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.