ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ​ഭേ​രി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യഭേരി തുടങ്ങി

പ​റ​വൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, രോ​ഗ നി​രീ​ക്ഷ​ണം, രോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യു​ടെ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘ആ​രോ​ഗ്യ​ഭേ​രി’ ക​ർ​മ പ​ദ്ധ​തി​ക്ക് തു​ട​ക്കം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​കെ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ഐ നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​കെ.​എ​സ് മ​ഞ്ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി, വെ​സ്റ്റ് നൈ​ൽ പ​നി തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക, രോ​ഗ​നി​രീ​ക്ഷ​ണ-​രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ക, ജ​ല​ജ​ന്യ-​ആ​ഹാ​ര​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. ഇ​തി​നാ​യി

വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള ആ​രോ​ഗ്യ, ശു​ചി​ത്വ, പോ​ഷ​ണ സ​മി​തി​ക​ളു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. ഡോ. ​ബി​ന്ദു ഭാ​സ്ക​ർ, സി.​സി. അ​നി​രു​ദ്ധ​ൻ, കെ.​ബി. ശൈ​ല​ജ, കെ.​കെ. ജോ​ജോ, പി.​ജി. ആ​ൻ്റ​ണി, കെ.​എ. ബ​ഷീ​ർ, അ​രു​ൺ സാ​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Health campaign against infectious diseases launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.