വധശ്രമ കേസ്: കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

ആ​ലു​വ: ര​ണ്ടു​പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പൊ​ലീ​സി​ൻ്റെ പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​നു സ​മീ​പം ര​ണ്ടു​പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ശ്യാ​മ​ൾ റോ​യ്, (37) കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ (34) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി സ്വ​ദേ​ശി അ​ബ്ബാ​സ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ക്തി​വേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഞ്ചി​ന് രാ​ത്രി​യാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് ചോ​ദ്യം​ചെ​യ്ത​തി​നാ​ണ് ഇ​വ​രെ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ്ര​തി​ക​ൾ​ക്കാ​യി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ബി​ർ ഹു​സൈ​നെ ആ​ലു​വ ഭാ​ഗ​ത്തു​നി​ന്നും മു​ഖ്യ​പ്ര​തി​യാ​യ ശ്യാ​മ​ൾ റോ​യി​യെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ശ്യാ​മ​ള്‍ റോ​യ് 2014 മു​ത​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 20 ഓ​ളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. നി​ര​വ​ധി ത​വ​ണ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളും കൈ​യു​റ​യും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ആ​ലു​വ ഡി​വൈ.​എ​സ്.​പി എ​ൻ. ബാ​ബു​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ജോ​സി എം. ​ജോ​ൺ​സ​ൺ, വി. ​അ​നൂ​പ്, എ.​എ​സ്.​ഐ​മാ​രാ​യ വ​ർ​ഗീ​സ്, മ​നാ​ഫ്, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ, ബെ​ന്നി ഐ​സ​ക്, അ​ഫ്സ​ൽ, റോ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​സ്.​എ​ച്ച്.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Attempted murder case: Notorious thief and accomplice arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.