പു​ലി​യെ​ക്ക​ണ്ട ഭീ​തി​ വി​ട്ടു​മാ​റാ​തെ അ​ന​ന്തു​വും അ​ർ​ജു​ന​നും മു​ഹ​മ്മ​ദ​ലി ചെ​ങ്ങ​മ​നാ​ട്

ചെ​ങ്ങ​മ​നാ​ട്: പു​ലി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട നി​മി​ഷ​ങ്ങ​ൾ വി​റ​യ​ലോ​ടെ​യാ​ണ് അ​ന​ന്തു​വും അ​ർ​ജു​ന​നും വി​വ​രി​ച്ച​ത്. സ​മീ​പ​വാ​സി​ക​ളും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളും സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​യ ഇ​രു​വ​രും പു​ല​ർ​ച്ച 1.15ഓ​ടെ ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നും ഗെ​യിം ക​ളി​ക്കാ​നും അ​ർ​ജു​ന​ന്റെ വീ​ടി​ന്റെ ഷീ​റ്റ് മേ​ഞ്ഞ മു​ക​ൾ ഹാ​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പൊ​ടു​ന്ന​നെ ഗ​ർ​ജ്ജ​ന​ത്തോ​ടെ ഇ​രു​വ​രു​ടെ​യും മു​ന്നി​ലേ​ക്ക് ഭീ​മ​ൻ ജീ​വി​യു​ടെ ചാ​ടി​യ​ത്. മു​ക​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഏ​ഴ് സ്​​റ്റെ​പ്പോ​ളം താ​ഴേ​ക്കാ​യി​രു​ന്നു ചാ​ട്ടം. ഇ​രു​വ​രും പെ​ട്ടെ​ന്ന് ഇ​ട​ത്തോ​ട്ട് ചെ​രി​ഞ്ഞ​തി​നാ​ലാ​ണ് ദേ​ഹ​ത്ത് വീ​ഴാ​തി​രു​ന്ന​ത്. മു​ന്നി​ൽ ന​ട​ന്നു​ക​യ​റി​യ അ​ന​ന്തു ജീ​വി​യെ വ്യ​ക്ത​മാ​യി ക​ണ്ടി​ല്ലെ​ങ്കി​ലും ഭീ​മ​ൻ ജീ​വി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി. എ​ന്നാ​ൽ, അ​ർ​ജു​ൻ വ്യ​ക്ത​മാ​യി ജീ​വി​യെ ക​ണ്ടു. അ​ത് സാ​ക്ഷാ​ൽ പു​ലി​ത​ന്നെ എ​ന്നു​റ​പ്പി​ച്ചു. താ​ഴേ​ക്ക് തെ​ന്നി​വീ​ണ ജീ​വി ചാ​ടി​യെ​ഴു​ന്നേ​റ്റ് തെ​ക്കോ​ട്ട് ഓ​ടി മ​തി​ൽ ചാ​ടി തൊ​ട്ട​ടു​ത്ത കാ​ട് മൂ​ടി​യ പ​റ​മ്പി​ലൂ​ടെ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു.

ജീ​വി​യു​ടെ ഉ​ന്നം പി​ഴ​ച്ച​താ​ണ് ഇ​രു​വ​രു​ടെ​യും ജീ​വ​ന് തു​ണ​യാ​യ​ത്. ജീ​വി​യെ നേ​രി​ട്ട് ക​ണ്ട അ​ർ​ജു​ൻ ഭ​യ​ന്നു​വി​റ​ച്ച് ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും വി​ളി​ച്ചു​കൂ​ട്ടി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജ​നം ത​ടി​ച്ചു​കൂ​ടി പ​രി​സ​ര​മാ​കെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ജീ​വി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ന​ട​യി​ലും വാ​ഴ​ത്തോ​ട്ട​ത്തി​ലും മ​തി​ലി​ലും കാ​ൽ​പാ​ടു​ക​ൾ ക​ണ്ടു. പു​ലി​യു​ടേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​ണ് പാ​ടു​ക​ൾ. രാ​വി​ലെ വീ​ടി​ന്റെ മു​ക​ളി​ലെ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട്ടി​ലി​ൽ​നി​ന്ന് പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന രോ​മ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ക​ട്ടി​ലി​ന​ടു​ത്തെ ചു​മ​രി​ൽ കാ​ൽ​പാ​ടു​ക​ളും ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി അ​ഖി​ലി​ന്റെ മൂ​ന്ന് വ​യ​സ്സു​ള്ള നാ​യ​യെ​യും ആ​ക്ര​മി​ച്ച​താ​യി മ​ന​സ്സി​ലാ​യ​ത്. ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട അ​ർ​ജു​ന​നും അ​ന​ന്തു​വും ഭീ​തി വി​ട്ടു​മാ​റാ​തെ​യാ​ണ് വ​ന​പാ​ല​ക​രോ​ടും നാ​ട്ടു​കാ​രോ​ടും സം​ഭ​വം വി​വ​രി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.