പു​ന​ർ​ജ്വാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ങ്ങോ​ല​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്ലാ​സ്

മൈക്രോ സംരംഭങ്ങൾക്ക് പുതുജീവനേകാൻ ‘പുനർജ്വാല’

കൊ​ച്ചി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മൈ​ക്രോ സം​രം​ഭ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ​ള​ർ​ച്ചാ​സാ​ധ്യ​ത​യു​ള്ള സം​രം​ഭ​ങ്ങ​ളെ ക​ണ്ടെ​ത്തി ഉ​യ​ർ​ന്ന നി​ര​യി​ലെ ബി​സി​ന​സ് മാ​തൃ​ക​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി ‘പു​ന​ർ​ജ്വാ​ല’ ക്യാ​മ്പ​യി​ൻ ന​ട​പ്പി​ലാ​ക്കു​ന്നു. ‘പു​ന​ർ​ജ്വാ​ല’ ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സി.​ഡി.​എ​സു​ക​ളി​ലെ​യും മൈ​ക്രോ സം​രം​ഭ​ങ്ങ​ളു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​നാ​വ​സ്ഥ, വ​രു​മാ​നം, സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത, വി​പ​ണ​ന​രീ​തി, തൊ​ഴി​ൽ സൃ​ഷ്ടി, വ​ള​ർ​ച്ചാ​സാ​ധ്യ​ത, വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തും.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​രം​ഭ​ങ്ങ​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ച് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കും. ഉ​ത്പാ​ദ​ന, സേ​വ​ന, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​ത്തി​നും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ല്ലാം പ്ര​ഫ​ഷ​ണ​ലാ​ണ്...

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​യു​ടെ ഫ്ലാ​ഗ്ഷി​പ് സം​രം​ഭ​ങ്ങ​ളാ​യ ന്യൂ​ട്രി​മി​ക്സ് യൂ​ണി​റ്റു​ക​ൾ, ക​ഫേ കു​ടും​ബ​ശ്രീ, സാ​നി​റ്റ​റി നാ​പ്കി​ൻ യൂ​ണി​റ്റു​ക​ൾ, സാ​ന്ത്വ​നം യൂ​ണി​റ്റു​ക​ൾ, ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ, ഐ.​ടി. യൂ​ണി​റ്റു​ക​ൾ, അ​പ്പാ​ര​ൽ ക്ല​സ്റ്റ​റു​ക​ൾ, ഇ-​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന ഗു​ണ​മേ​ന്മ​യും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ഫ​ഷ​ണ​ൽ പി​ന്തു​ണ ഉ​റ​പ്പാ​ക്കും. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സം​രം​ഭ​ങ്ങ​ളെ ക്ല​സ്റ്റ​ർ വി​ക​സ​നം, യൂ​ണി​റ്റ് വി​പു​ലീ​ക​ര​ണം, ബ്രാ​ൻ​ഡ് ശൃം​ഖ​ല രൂ​പീ​ക​ര​ണം, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പാ​ദ​നം എ​ന്നി​വ​യി​ലൂ​ടെ ഹ​യ​ർ ഓ​ർ​ഡ​ർ സം​രം​ഭ​ങ്ങ​ളാ​ക്കി വ​ള​ർ​ത്തു​ന്ന​തി​നും ക്യാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്നു.

'സ്ത്രീ​ക​ൾ​ക്ക് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​വും'

സി.​ഡി.​എ​സ് മൈ​ക്രോ എ​ന്റ​ർ​പ്രൈ​സ് ഉ​പ​സ​മി​തി​ക​ൾ, എം.​ഇ.​സി, എം.​ഇ.​ആ​ർ.​സി, ബി.​ആ​ർ.​സി (എ​സ്.​വി.​ഇ.​പി.) സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ബാ​ങ്ക് വാ​യ്പ, സ​ബ്സി​ഡി പ​ദ്ധ​തി​ക​ൾ, ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്ഫോ​മു​ക​ൾ, പ​രി​ശീ​ല​ന ഏ​ജ​ൻ​സി​ക​ൾ, സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യു​ള്ള ഏ​കോ​പ​ന​വും ഉ​റ​പ്പാ​ക്കും. ഓ​രോ സം​രം​ഭ​ത്തി​ന്റെ​യും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി, വ​രു​മാ​ന വ​ർ​ധ​ന, തൊ​ഴി​ൽ സൃ​ഷ്ടി, പി​ന്തു​ണാ ആ​വ​ശ്യ​ക​ത, ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡാ​റ്റാ അ​ധി​ഷ്ഠി​ത മോ​ണി​റ്റ​റി​ങ് സം​വി​ധാ​ന​വും ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

ജി​ല്ല​യി​ലെ മൈ​ക്രോ സം​രം​ഭ മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി സ്ത്രീ ​സം​രം​ഭ​ക​രു​ടെ വ​രു​മാ​ന​വും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ഇ​ട​പെ​ട​ലാ​യി​രി​ക്കും ‘പു​ന​ർ​ജ്വാ​ല’ ക്യാ​മ്പ​യി​ൻ എ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Punarjwala' to give new life to micro enterprises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.