Posted On
date_range Updated On
date_range യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ
മൂവാറ്റുപുഴ: യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയനെയാണ് (26) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുമാസമായി ഇയാൾ യുവതിയെ പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. 21ന് ഉച്ചയോടെ മൂവാറ്റുപുഴ കോടതി പരിസരത്ത് എത്തിയ രാഹുൽ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി. തുടർന്ന് ഒച്ചവെച്ച് പെൺകുട്ടി കാറിൽനിന്ന് രക്ഷപ്പെട്ടു. ആളുകൾ കൂടിയതോടെ ഇയാൾ കാറിൽ കടന്നുകളഞ്ഞു. കച്ചേരിത്താഴത്തുനിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.