മൂഴിക്കുളത്ത് നടന്ന പക്ഷിനിരീക്ഷണത്തിൽ നിന്ന്
Posted On
date_range Updated On
date_range മൂഴിക്കുളത്ത് 40ഓളം പക്ഷികളെ കണ്ടെത്തി
മൂഴിക്കുളം: മൂഴിക്കുളത്ത് ദേശാടന പക്ഷികളുടെ കിളിനാദം തേടി പക്ഷി-പ്രകൃതി നിരീക്ഷകരെത്തി. സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷനും മൂഴിക്കുളം ശാലയും സംയുക്തമായി പക്ഷി ശാസ്‌ത്രജ്ഞരായ ഡോ. സന്ദീപ്, ഡോ. അനൂപ്, ഡോ. ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ മൂഴിക്കുളം ശാലയിലും പരിസരങ്ങളിലുമായി വിദഗ്ദരായ 12 പേർ മൂന്നു മണിക്കൂറോളം നടത്തിയ നിരീക്ഷണത്തിൽ 40ൽ അധികം പക്ഷികളെ തിരിച്ചറിഞ്ഞു. വ്യത്യസ്ത പക്ഷികളുടെ സ്വഭാവങ്ങൾ, ശബ്ദങ്ങൾ, ആവാസ വ്യവസ്ഥകൾ എന്നിവയെക്കുറിച്ച ചർച്ചയും അവലോകനവും നടന്നു. ശാസ്‌ത്രജ്ഞരായ ഡോ. സന്ദീപ്, ഡോ. അനൂപ്, ഡോ. ഹാരിഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.