പടം: apd narayananan 88 muhamma നാരായണൻ മുഹമ്മ: 10ാം വാർഡ് കാവുങ്കൽ യുവശക്തി വായനശാലക്ക് സമീപം കൈതവളപ്പിൽ കെ.ഡി. നാരായണൻ (88) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖ 504 സെക്രട്ടറി, കാവുങ്കൽ ദേവിക്ഷേത്ര വടക്കേ ചേരുവാര കമ്മിറ്റി പ്രസിഡന്റ്, കാവുങ്കൽ ഗ്രാമോദ്ധാരണ നാളികേര സംഘം സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സുധർമിണി. മക്കൾ: എ. പ്രകാശൻ (കേരള സ്പിന്നേഴ്സ്, കോമളപുരം), എൻ. പ്രദീപ് (സീനിയർ പൊലീസ് ഓഫിസർ, പാലക്കാട്), കെ.എസ്. മഞ്ജു ഉദയൻ (സ്റ്റാറ്റിസ്റ്റിക്സ് ജില്ല ഓഫിസ്, ആലപ്പുഴ). മരുമക്കൾ: സ്വപ്ന, വിജി, പരേതനായ ഉദയൻ (വ്യവസായ വകുപ്പ്, ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.