കൊച്ചി: മൂന്ന് പതിറ്റാണ്ടുമുമ്പ് മട്ടാഞ്ചേരിയിലെയും ഫോർട്ട്കൊച്ചിയിലെയും ചേരികളിലൂടെ ഡോക്യുമെൻററി ചിത്രീകരണത്തിന് അലഞ്ഞുതിരിയുമ്പോഴാണ് അനൂപ് തോമസിെൻറ കാമറക്കണ്ണുകൾക്കു മുന്നിൽ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ആ മുഖം പതിഞ്ഞത്. മറ്റൊന്നും നോക്കാതെ, തെൻറ യാഷിക എസ്.എൽ.ആറിൽ അദ്ദേഹം ആ ഫ്രെയിം ഒപ്പിയെടുത്തു. ഒരു കനാലിനപ്പുറത്ത് മതിലിൽ കൈകൾ ഊന്നി നിന്ന ആ കുട്ടിയുടെ മുഖം വർഷങ്ങൾക്കിപ്പുറം അദ്ദേഹം തിരയുകയാണ്. ഫേസ്ബുക്കിൽ ചിത്രവും നീണ്ട കുറിപ്പും പങ്കുവെച്ചാണ് അനൂപ് ആ ബാലനു വേണ്ടിയുള്ള അന്വേഷണം നടത്തുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനായ അനൂപ് 1990കളുടെ തുടക്കത്തിൽ ഫ്രീലാൻസ് ജോലി ചെയ്യുന്നതിനിടെ കൊച്ചി നഗരസഭക്കുവേണ്ടി ഡോക്യുമെൻററി തയാറാക്കാനാണ് ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമെത്തുന്നത്.
ഫോട്ടോഗ്രാഫറും പരസ്യചിത്രകാരനുമായ ജബ്ബാർ കല്ലറക്കലിനൊപ്പം ചേരികളിലൂടെ നടക്കുന്നതിനിടെ കണ്ട ദൃശ്യമാണ് അദ്ദേഹം പകർത്തിയത്. വാഷ് ചെയ്ത് പ്രിെൻറടുത്ത് ൈകയിൽ കിട്ടിയപ്പോൾ ആ പടത്തിനൊരു മുത്തം കൊടുെത്തന്നും അത്രയും സന്തോഷമായിരുെന്നന്നും അദ്ദേഹം പറയുന്നു. 1992ൽ ഫ്രീലാൻസ് വിട്ട് സ്ഥിരം ജോലിയിൽ പ്രവേശിച്ച അനൂപ് പിന്നീട് ജോലിത്തിരക്കിൽ മട്ടാഞ്ചേരിയിലേക്കും ഫോർട്ട്കൊച്ചിയിലേക്കുമുള്ള യാത്രകൾ കുറവായിരുന്നു.
എന്നാൽ, അവെൻറ ആ നിഷ്കളങ്ക പുഞ്ചിരി തൂകിയുള്ള പടം ആ ദിവസംതന്നെ തെൻറ ആൽബത്തിൽ സ്ഥാനം പിടിച്ചിരുെന്നന്ന് അദ്ദേഹം തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
'ഓർത്തിരിക്കാൻ ഞങ്ങൾക്കിടയിൽ ഒന്നുമില്ലായിരുന്നു. അവെൻറ പേരുപോലും ചോദിച്ചിരുന്നില്ല. അവൻ ജീവിച്ചിരിപ്പുണ്ടോ ആവോ? ഉണ്ടെങ്കിൽതന്നെ എവിടെ ആയിരിക്കും, അവെൻറ നിഷ്കളങ്കമായ പുഞ്ചിരി ഇപ്പോഴും മായാതെ ആ മുഖത്തു കാണുമോ? അറിയില്ല' എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.