Posted On
date_range Updated On
date_range നിയമ വിദ്യാർഥിനിയുടെ മരണം: വനിത കമീഷൻ മുതലക്കണ്ണീർ ഒഴുക്കുന്നു - എം.എൽ.എ
ആലുവ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്‌ഥാന വനിത കമീഷൻ മുതല കണ്ണീർ ഒഴുക്കുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. പീഡനത്തെ തുടർന്ന് യുവതി വനിത കമീഷന് പരാതി നൽകിയിരുന്നതാണ്. എന്നാൽ, ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ ദേശീയ മനുഷ്യാവകാശായ കമീഷനാണ് ആശ്രയമായത്. സംഭവം വിവാദമായതോടെ നാടകം കളിക്കാനാണ് വനിത കമീഷൻ യുവതിയുടെ വീട് സന്ദർശിച്ചതെന്നും എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.