ആലുവ: ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പാദരക്ഷ വ്യാപാരികളും ഉപഭോക്കാക്കളുമായി സംഘർഷം പതിവായി. ഇളവിലെ അവ്യക്തതകളാണ് പ്രശ്നമാകുന്നത്. ജി.എസ്.ടി 12ൽനിന്ന് അഞ്ച് ശതമാനത്തിലേക്ക് മാറിയതിന്റെ കുറവ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് സംഘർഷത്തിലേക്ക് നയിക്കുന്നത്.
നിലവിൽ പുതുതായി അഞ്ച് ശതമാനം ജി.എസ്.ടിയിൽ വരുന്ന ഉൽപനങ്ങളിൽ പഴയ വിലയും പുതിയ വിലയും വ്യക്തമായി രേഖപ്പെടുത്തിയാണ് വരുന്നത്. വിഷയം വ്യക്തമായി ബോധ്യപ്പെടുത്തുന്ന അറിയിപ്പുകളോ സർക്കുലറുകളോ പുറപ്പെടുവിച്ച് സംഘർഷസാധ്യത ഒഴിവാക്കണമെന്ന് പാദരക്ഷ വ്യാപാരികളുടെ സംഘടനയായ കെ.ആർ.എഫ്.എ ജില്ല പ്രതിനിധി സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഹുസൈൻ കുന്നുകര അധ്യക്ഷത വഹിച്ചു. നജീബ് മൂസ സേട്ട് സ്വാഗതവും മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹുസൈൻ കുന്നുകര (പ്രസി), നജീബ് മൂസ സേട്ട്, പി.സി. ഉസ്മാൻ, റഫീഖ് പള്ളിക്കര, മാർട്ടിൻ വൈപ്പിൻ, അബ്ദുൽ വാഹിദ് മാസ് (വൈസ് പ്രസി), ജൈജു വർഗീസ് (ജന. സെക്ര), നജീബ് ക്ലാസിക്, ഷിജു കിങ് ഷൂ മാർട്ട്, മേഴ്സി കൂത്താട്ടുകുളം, ജലാൽ ഇലാഹിയ, സക്കീർ ഹുസൈൻ പറവൂർ (സെക്ര.), മുഹമ്മദ് കാസിം (ട്രഷ), മൻസൂർ കോതമംഗലം (സോഷ്യൽ മീഡിയ കോഓഡിനേറ്റർ), സി.ഡി. ചെറിയാൻ, നവാബ് കളമശ്ശേരി (രക്ഷാധികാരി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.