ആലുവ - പെരുമ്പാവൂർ ചാലയ്ക്കൽ പെട്രോൾ പമ്പിന് സമീപം ട്രാൻസ്ഫോർമറിൽ ഇടിച്ച് തകർന്ന പിക്കപ്പ് വാഹനം
Posted On
date_range Updated On
date_range ട്രാൻസ്ഫോർമറിൽ പിക്കപ്പ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ എയ്സ് പിക്കപ്പ് വാഹനം ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ചാലയ്ക്കൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
കൊൽക്കത്ത സ്വദേശികളായ റുബിൽ, ഇമുൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹനം ഓടിച്ചിരുന്നത് റുബിലായിരുന്നു. ഇമുനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ ഭാഗത്ത് നിന്ന് പഴയ പ്ലാസ്റ്റിക്കുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന വാഹനം പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള ട്രാൻസ്ഫോർമറിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗം പാടെ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.