ആലുവ ഗേൾസ് സ്കുളിന് സമീപം ശനിയാഴ്ച്ച ഉച്ചക്കുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range കാറിൽ ലോറി മുട്ടിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു
ആലുവ: കാറിൽ ലോറി മുട്ടിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. ഗേൾസ് സ്കുളിന് സമീപം ശനിയാഴ്ച്ച ഉച്ചക്ക് 1.15 നാണ് അപകടം. ഇടതു വശം ചേർന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പൈപ്പ് ലൈൻ പണികൾ മൂലമുള്ള തടസം കണ്ടപ്പോൾ പെട്ടെന്ന് വലതു വശത്തേക്ക് തിരിക്കുകയായിരുന്നു.
ഇതിനിടയിൽ പുറകിൽ നിന്ന് ഈ കാറിൻറെ സമീപത്തുകൂടെ വരികയായിരുന്ന ലോറി കാറിൻറെ മുൻവശത്ത് മുട്ടുകയായിരുന്നു.ഇതേ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.