മോഷ്ടാക്കൾ കുത്തിതുറന്ന ഉന്തുവണ്ടി തുണിക്കട
Posted On
date_range Updated On
date_range വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം
ആലുവ: നഗരത്തിൽ വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ തുണിക്കട നടത്തുന്ന അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ് ഞായറാഴ്ച രാത്രി മോഷ്ടാക്കൾ കുത്തി തുറന്നത്. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മുണ്ടുകൾ, ബനിയൻ, ബർമ്മുട അടക്കം 5000 രൂപയുടെ തുണിത്തരങ്ങൾ നഷ്ടപെട്ടതായി ബുനിയ അറിയിച്ചു. സംഭവത്തിൽ ആലുവ പൊലീസിൽ നൽകിയിട്ടുണ്ട്. രണ്ടു മാസം മുൻപും ഇതേ കട കുത്തി തുറന്ന് തുണിത്തരങ്ങൾ മോഷ്ടിച്ചിരുന്നു. അന്നും ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.