ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ കിടങ്ങൂർ വലിയോലിപ്പറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരനെയാണ് (29) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2017ൽ ആഷിഖിനെ ഒരുവർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
ഇത് ലംഘിച്ചതിന് കോടതി ശിക്ഷയും വിധിച്ചു. കഴിഞ്ഞ ഏപ്രിലിൽ കിടങ്ങൂരിൽ വിഷ്ണു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയവെയാണ് കാപ്പ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.