Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. അങ്കമാലി മൂക്കന്നൂർ മംഗലത്ത് വീട്ടിൽ ഡിപിൻ യാക്കോബിനെയാണ് (28) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ നിന്നും നാട് കടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം, വീട് കയറി ആക്രമണം, സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ ജൂലൈയിൽ യൂദാപുരത്ത് മാംസവ്യാപാര സ്ഥാപനത്തിലെ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പതിയാണ്.
ഈ കേസിലെ ഒന്നാം പ്രതിയായ ആഷിക്കിനെ കാപ്പ ചുമത്തി കഴിഞ്ഞ ദിവസം നാടു കടത്തിയിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 33 പേരെ നാടു കടത്തി. 32 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.