നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാല്ലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിമിനെയാണ് (ഉമ്പായി -34) കാപ്പ ചുമത്തി ജയിലിലടച്ചത്.ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാർച്ചിൽ ആലുവയിൽ തോക്ക് ചൂണ്ടി ഹൈവേ റോബറി നടത്തിയ കേസ്, കൊലപാതക ശ്രമം, ദേഹോപദ്രവം, തട്ടിപ്പ്, ആത്മഹത്യപ്രേരണ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാനഭംഗപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

Tags:    
News Summary - The persistent offender was charged with Kappa and sent to prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.