ആലുവ വടക്കേ മണപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട വാനിന് മുകളിൽ പൂന്തോട്ടമൊരുക്കിയപ്പോൾ
Posted On
date_range Updated On
date_range വേണമെങ്കിൽ ഉപേക്ഷിച്ച വാഹനവും ഉദ്യാനമാക്കാം; വാനിന് മുകളിൽ പൂന്തോട്ടമൊരുക്കി നാട്ടുകാർ
ആലുവ: മണപ്പുറത്ത് നശിച്ചുകിടക്കുന്ന വാനിന് മുകളിൽ പൂന്തോട്ടമൊരുക്കി നാട്ടുകാർ. വടക്കേ മണപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട വാനാണ് പൂന്തോട്ടമായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് വാങ്ങിയ വാഹനത്തിന് വായ്പ കുടിശ്ശിക വന്നപ്പോഴാണ് പിടിച്ചെടുത്തത്. തുടർന്ന് വടക്കേ മണപ്പുറത്ത് പാർക്ക് ചെയ്യുകയായിരുന്നു. ആരും വാങ്ങാൻ തയാറാകാത്തതോടെ ഇവിടെ കിടന്ന് നശിച്ചു. പാമ്പുകളും മറ്റ് ഇഴജന്തുക്കളും വാസസ്ഥലമാക്കി.
നാട്ടുകാരിൽ ചിലരാണ് വാഹനത്തിെൻറ ടയറും മറ്റ് ഭാഗങ്ങളും ഊരിയെടുത്ത് മുകളിൽ പത്തുമണി ചെടികൾ നട്ടത്. ഇപ്പോൾ വാനിെൻറ മുകൾ ഭാഗം മനോഹര ഉദ്യാനമായിട്ടുണ്ട്. പത്തുമണിപ്പൂവിെൻറ കൂടുതൽ തണ്ടുകളുപയോഗിച്ച് ഉദ്യാനത്തിെൻറ വ്യാപ്തി കൂട്ടാനാണ് നാട്ടുകാരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.