സൂര്യ ക്ലബ്
കീഴ്മാട്: പ്രവർത്തന മികവിൽ ഇരട്ട അംഗീകാരവുമായി കുട്ടമശ്ശേരി സൂര്യ ക്ലബ്. ജില്ലയിലെ മികച്ച സന്നദ്ധസംഘടനക്കുള്ള 2021-22 വർഷത്തെ നെഹ്റു യുവകേന്ദ്ര അവാർഡും ക്ലീൻ ഇന്ത്യ പരിപാടിയുടെ മികച്ച ക്ലബിനുള്ള അവാർഡുമാണ് സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് ലഭിച്ചത്. നാലുപതിറ്റാണ്ടിലേറെയായി നാടിെൻറയാകെ സൂര്യതേജസ്സായി നിലകൊള്ളുകയാണ് സൂര്യ ക്ലബ്.
കുട്ടമശ്ശേരി സൂര്യനഗറിൽ പ്രവർത്തിക്കുന്ന ക്ലബ് 1978ലാണ് പിറവിയെടുത്തത്. നെഹ്റു യുവകേന്ദ്രയുടെ അഫിലിയേഷൻ ലഭിച്ചതോടെ നിരവധി പരിപാടികൾക്ക് ക്ലബ് വേദിയായി. 1990ൽ മന്ത്രിയായിരുന്ന എ. നീലലോഹിത ദാസൻ നാടാരാണ് ക്ലബിെൻറ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തത്. നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാനതല ദശദിന ക്യാമ്പ് ഇവിടെ നടന്നിട്ടുണ്ട്. ഡോ. അംബേദ്കർ സ്മാരക ലൈബ്രറി രൂപംകൊണ്ടത് 1991ൽ സൂര്യ ക്ലബിലാണ്.
നാടിെൻറ വികസന പ്രവർത്തനങ്ങളിലും ക്ലബിെൻറ പങ്ക് വലുതാണ്. സൂര്യനഗർ ഭാഗത്തെ പ്രധാന ഇടവഴികൾ നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ക്ലബിനായി. 1993ൽ ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള കേന്ദ്ര യുവജന കായിക മന്ത്രാലയത്തിെൻറ യൂത്ത് ക്ലബ് അവാർഡും യുവജന പ്രവർത്തകനുള്ള യൂത്ത് അവാർഡും ലഭിച്ചിട്ടുണ്ട്. പി.ഐ. സമീരണൻ പ്രസിഡൻറും കെ.കെ. അബ്ദുൽ അസീസ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.