ആലുവ: നഗരത്തിൽ സെൻട്രൽ സ്കൂളിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥി വീണ സംഭവത്തെക്കുറിച്ച് ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി. ബുധനാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് ആലുവ നഗരത്തിലെ സ്കൂളിന്റെ മൂന്നാംനിലയുടെ സൺഷേഡിൽനിന്ന് ഏഴാംക്ലാസ് വിദ്യാർഥി വീണ് ഗുരുതര പരിക്കേറ്റത്. ഒരു കുട്ടിയുടെ ചോദ്യപേപ്പർ പറന്ന് സൺഷേഡിൽ വീണത് ഇറങ്ങിയെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വരാന്തയുടെ നാലടിയിലധികം ഉയരമുള്ള സുരക്ഷാഭിത്തി ചാടിക്കയറിയാണ് കുട്ടി സൺഷേഡിൽ ഇറങ്ങിയത്.
ഇവിടെനിന്ന് താഴെവീണ കുട്ടിയെ ഉടൻ രാജഗിരി ആശുപത്രിയിൽ എത്തിച്ചെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ല ശിശുസംരക്ഷണ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ അംഗം ടി.സി. ജലജമോൾ പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ പൊലീസിനോടും റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.