Posted On
date_range Updated On
date_range മുന്നിലുണ്ടായിരുന്ന കാർ സഡൻ ബ്രേക്കിട്ടു; ലോറിയിൽ കൊണ്ടുവരികയായിരുന്ന കമ്പി കാബിൻ തുളച്ചുകയറി
ആലുവ: ട്രയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന കമ്പി അതേ ലോറിയുടെ ക്യാബിനിലേക്ക് തുളച്ച് കയറി. ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരി ആനിക്കാട് കവലയിലാണ് അപകടം. മൂവാറ്റുപുഴക്ക് കമ്പിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയുടെ മുൻപിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലോറി ഡ്രൈവറും ഉടനെ ബ്രേക്കമർത്തി. ഇതോടെ പുറകിലുണ്ടായിരുന്ന കമ്പി മുഴുവൻ ലോറിയുടെ ക്യാബിനിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. തുടർന്ന് വണ്ടി തിരിക്കാൻ പറ്റാത്ത അവസ്ഥയിലായി. കുറച്ച് നേരം ഗതാഗത തടസ്സമുണ്ടായി.
കമ്പി ക്യാബിനിൽ തുളച്ച് കയറിയെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.