സമസ്ത കേരള ജംയ്യത്തുൽ ഉലമ ജില്ല പണ്ഡിത സംഗമം ജില്ല പ്രസിഡൻറ് കൽത്തറ അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യുന്നു 

ശരീഅത്ത് പ്രകൃതിക്ക് അനുയോജ്യമായ നിയമ വ്യവസ്‌ഥ -സമസ്ത

ആലുവ: പ്രകൃതിക്കും സകല ജീവജാലങ്ങൾക്കും അനുയോജ്യമായ നിയമ നിർദ്ദേശങ്ങളാണ് ശരീഅത്ത് നിയമങ്ങളെന്നും കാലാന്തരങ്ങൾ പിന്നിടുമ്പോഴും ശരീഅത്ത് നിയമങ്ങളുടെ പ്രസക്തി വർധിക്കുകയാണെന്നും സമസ്ത കേരള ജംയ്യത്തുൽ ഉലമ ജില്ല പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു.

മണലിമുക്ക് ദാറുൽ ബിലാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജംയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് കൽത്തറ അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. തൃക്കരിപ്പൂർ മുഹമ്മദാലി സഖാഫി വിഷയാവതരണം നടത്തി.

ഒ.കെ. അബ്ദുൽ ഹഖീം മുസ്‌ലിയാർ, റഊഫ് മുസ്‌ലിയാർ, ഹാഷിം തങ്ങൾ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് സഖാഫി സ്വാഗതവും അബ്ബാസ് സഖാഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - Shariah is a natural legal system samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.