Posted On
date_range Updated On
date_range ലൈംഗികപീഡനം: 13 വർഷം തടവും 65,000 രൂപ പിഴയും വിധിച്ചു
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 13 വർഷം തടവും 65,000 രൂപ പിഴയും വിധിച്ചു. കവരപ്പറമ്പ് മേനാച്ചേരി ജിംകോ ജോർജിനെയാണ് (55) ആലുവ ഫാസ്റ്റ് ട്രാക് സ്പെഷൽ ജഡ്ജി വി.ജി. അനുപമ ശിക്ഷിച്ചത്. 2022 മാർച്ചിലാണ് സംഭവം.
ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജി എസ്. നായർ, പി.ബി. ഷാജി, എ.എസ്.ഐ സിനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസീന തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. പി.ജി. യമുനയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.