തെങ്ങിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തുന്നു
ആലുവ: തമാശക്ക് ഒന്ന് തെങ്ങിൽ കയറി േനാക്കിയതാണ് ചിഞ്ചു എന്ന പൂച്ച. തമാശ കാര്യമായപ്പോൾ തെങ്ങിൽ കുടുങ്ങി. ഇതോടെ പൂച്ചയുടെ കളിക്കൂട്ടുകാരായ അഭിജിത, മീര എന്നീ കുട്ടികൾ കരച്ചിൽ തുടങ്ങി. അമ്മ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. ഇവരെത്തി പൂച്ചയെ താഴെയിറക്കിയപ്പോഴാണ് കുട്ടികൾക്ക് ശ്വാസം വീണത്.
ചൊവ്വാഴ്ച ഉച്ചക്ക് 2.15ഓടെ ആലുവ കാസിനോ തിയറ്ററിന് സമീപം മഹാത്മാഗാന്ധി റോഡിൽ 'ശ്രീഹരി'യിൽ വീട്ടിൽ അജിത്തിെൻറ വീട്ടിലായിരുന്നു സംഭവം.
കളിക്കുന്നതിനിടയിൽ തെങ്ങിൽ കയറിയ പൂച്ചക്ക് രക്ഷപ്പെടാൻ കഴിയാതെ വരുകയായിരുന്നു. കുട്ടികളുടെ സങ്കടം കണ്ട് അമ്മ ജിഷ അഗ്നിരക്ഷാസേനയെ വിളിച്ച് പൂച്ചയെ തെങ്ങിെൻറ മുകളിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
അയൽവാസിയായ െജയിംസ് എന്നയാളുടെ പറമ്പിലെ തെങ്ങിലാണ് പൂച്ച കയറിയത്. സീനിയർ അഗ്നിരക്ഷാ ഓഫിസർ ശ്യാംജി, ഓഫിസർമാരായ ഉദയകുമാർ, സുധി ചന്ദ്രൻ, കിരൺ, വിഷ്ണു മോഹൻ, സുനിൽ, അഭിലാഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.