Posted On
date_range Updated On
date_range ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ജില്ല പ്രതിനിധികൾ ദുരന്ത ബാധിക പ്രദേശങ്ങൾ സന്ദർശിച്ചു
ആലുവ: പ്രകൃതി ദുരന്തമുണ്ടായ കോട്ടയം ഇളംകാട് മുക്കുളത്ത് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ജില്ല പ്രതിനിധി സംഘം സന്ദർശിക്കുകയും വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നാശ നഷ്ടങ്ങൾ ഏറെ സംഭവിച്ച കൂട്ടിക്കലിൽ നിന്ന് ഒമ്പതുകിലോമീറ്റർ ദൂരെയുള്ള ഈ പ്രദേശം മാധ്യമ ശ്രദ്ധയിൽ പെട്ടിരുന്നില്ല. മീഡിയാ വൺ ചാനലിൽ വന്ന വാർത്തയെ തുടർന്നാണ് ജംഇയ്യത്ത് പ്രതിനിധികൾ ഇവിടം സന്ദർശിച്ചത്.
20 ലക്ഷം രൂപ മുടക്കി പണിത വീട് നഷ്ടപ്പെട്ട നസ്ലിന് ജംഇയ്യത്ത് പ്രതിനിധികൾ ദുരിതാശ്വാസ ഫണ്ട് കൈമാറി.
ജംഇയ്യത്തുൽ ഉലമ ഹിന്ദ് ജില്ല പ്രസിഡൻറ് ഓണമ്പിള്ളി അബ്ദു സത്താർ ബാഖവി, ജനറൽ സെക്രട്ടറി ഏലൂക്കര അബ്ദുസത്താർ കൗസരി, സംസ്‌ഥാന വൈസ്പ്രസിഡൻറ് ടി.എ. അബ്ദുൽ ഗഫാർ കൗസരി, ജില്ല സമിതി അംഗം അമീൻ അൽ ഹസനി, അർഷദ് കൗസരി, ഇബ്രാഹിം പോഞ്ഞാശേരി, നാസർ പോഞ്ഞാശേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.