കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അംഗൻവാടിക്ക് സൗജന്യമായി വിട്ടുനൽകിയ ഭൂമിയുടെ രേഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിലിന് പി.അബ്ദുൽ ഖാദർ കൈമാറുന്നു
Posted On
date_range Updated On
date_range അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകി പൊതുപ്രവർത്തകൻ
കടുങ്ങല്ലൂർ: അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകി പൊതുപ്രവർത്തകൻ മാതൃകയായി. മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടറിയും. പടിഞ്ഞാറെ കടുങ്ങല്ലൂർ സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻറുമായ പി.അബ്ദുൽ ഖാദറാണ് മൂന്ന് സെൻറ് സ്ഥലം നൽകിയത്.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അംഗൻവാടിക്കാണ് സ്വന്തം കെട്ടിടം ഇതിലൂടെ യാഥാർഥ്യമാകുക. സ്ഥലം സൗജന്യമായി പഞ്ചായത്തിനാണ് വിട്ടുനൽകിയത്. ഇതുസംബന്ധമായ രേഖ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിലിന് പി. അബ്ദുൽ ഖാദർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.