പെരിയാർ കരകവിഞ്ഞു, മണപ്പുറത്തും ശിവ ക്ഷേത്രത്തിലും വെള്ളം കയറി

ആലുവ: പെരിയാർ കരകവിഞ്ഞതോടെ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി. ശക്തമായ മഴയിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് നദി കര കവിഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുതൽ സമുദ്ര നിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിലായിരുന്നു പുഴ. ഭൂതത്താൻ കെട്ട് ഡാമിൽ നിന്നടക്കം വെള്ളം ഒഴുകിയെത്തിയതോടെ മണപ്പുറത്തേക്കും കയറുകയായിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ വെള്ളം ഒന്നര മീറ്റർ ഉയരത്തിലെത്തി. ഇത് രണ്ട് മീറ്ററായാൽ മണപ്പുറം പൂർണമായും മുങ്ങും. ക്ഷേത്രത്തിലും കൂടുതൽ വെള്ളം കയറും. ഡാമിൽ നിന്ന് മഴവെള്ളം ഒഴുകി വന്നു തുടങ്ങിയതോടെ പുഴയിൽ ചളിയുടെ അളവ് വർധിച്ചിട്ടുണ്ട്. എങ്കിലും ജല ശുചീകരണത്തെ ബാധിച്ചിട്ടില്ലെന്ന് ആലുവ ജല ശുചീകരണ ശാല അധികൃതർ പറഞ്ഞു.

കനത്ത മഴയിൽ തുമ്പിച്ചാൽ ജലസംഭരണി കവിഞ്ഞൊഴുകിയതോടെ കുട്ടമശ്ശേരി - തടിയിട്ട് പറമ്പ് റോഡിൽ വെള്ളം കയറി. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് റോഡ് കവിഞ്ഞൊഴുകിയ തുമ്പിച്ചാൽ കാണുന്നതിനും ചൂണ്ട ഇടുന്നതിനുമായി ഇവിടെ എത്തിയത്.


Tags:    
News Summary - Periyar overflowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.