Posted On
date_range Updated On
date_range ഓപറേഷൻ പി ഹണ്ട്: ആറുപേർക്കെതിരെ കേസ്, ഫോണിൽനിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെടുത്തു
ആലുവ: ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ ആറുപേർക്കെതിരെ കേസ്.കുറുപ്പംപടി, ഞാറക്കൽ, മൂവാറ്റുപുഴ, ചോറ്റാനിക്കര, കോതമംഗലം, വരാപ്പുഴ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.ഇവരുടെ മൊബൈൽ ഫോണിൽനിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെടുത്തു.
മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പുലർച്ച ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു.വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.