സെയ്ദ് റഹ്‌മാൻ

ലോക്​ഡൗൺ ഇല്ല; സെയ്ദ് റഹ്‌മാന്​ ഇത്​ പഠനകാലം

ആലുവ: ലോക്ഡൗൺകാലം അന്താരാഷ്​ട്ര സർവകലാശാലകളിൽ ഓൺലൈൻ പഠനത്തിന് മാറ്റിവെച്ച് പ്ലസ് വൺ വിദ്യാർഥി. ആലുവ ചാലക്കൽ സ്വദേശിയും മലപ്പുറം ഒതുക്കുങ്ങൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയുമായ സെയ്ദ് റഹ്‌മാനാണ് വിവിധ സർവകലാശാലകളിൽനിന്ന് മുപ്പതോളം സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയത്.

കോട്ടക്കൽ ശാന്തിനികേതൻ ടാലൻറ്സ് എജുഹോമാണ് ഓൺലൈൻ പഠനത്തിന് നേതൃത്വം നൽകിയത്.ലോക്ഡൗൺ കാലത്ത്​ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് സെയ്​ദ്​​. പത്താംക്ലാസ് വരെ പഠിച്ച ചാലക്കൽ ദാറുസ്സലാം സ്കൂളിൽ പ്രകാശനം നടത്താനാണ് ആഗ്രഹിക്കുന്നത്.

ചാലക്കൽ സ്കൂൾ ഓഫ് ഖുർആനിൽനിന്ന്​ അഞ്ചാംക്ലാസിൽ ഖുർആൻ പൂർണമായും മനഃപാഠമാക്കി. ടാലൻറ്സ് എജുഹോമിൽ വെള്ളിയാഴ്ച ജുമുഅ ഖുതുബക്ക് നേതൃത്വം നൽകുന്നതും സെയ്ദ് റഹ്‌മാനാണ്. ചാലക്കൽ സ്വദേശി നജീബ് മാസ്​റ്ററുടെയും ബുഷ്‌റ ടീച്ചറുടെയും മകനാണ്. ദാറുസ്സലാമിൽ എട്ട്, നാല് ക്ലാസുകളിൽ പഠിക്കുന്ന മുഹ്സിന ഫർഹ, ഹന്ന മറിയം എന്നിവരാണ് സഹോദരിമാർ.

Tags:    
News Summary - No lock down; Syed Rahman This is the time of study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.