Posted On
date_range Updated On
date_range മോഫിയ പർവിൺ ആത്മഹത്യ കേസ് ; സി.ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹമെന്ന് എം.എൽ.എ
ആലുവ: മോഫിയ പർവിൺ എന്ന നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ തിരികെ എടുത്തത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. ഈ വിഷയത്തിൽ തനിക്കുള്ള പ്രതിഷേധം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദ് ചെയ്യണം. സി.ഐക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പുനരന്വേഷണം നടത്തണമെന്നും പ്രതി ചേർത്ത് പുതുക്കിയ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.