Posted On
date_range Updated On
date_range ഓഫ് ഉച്ചക്ക്, ഓൺ രാത്രി; ആലുവയിലെ മെട്രോ വഴിവിളക്കുകൾ ആർക്കുവേണ്ടി ?
ആലുവ: മെട്രോ വഴിവിളക്കുകളുടെ പ്രവർത്തനം താളംതെറ്റി. തോന്നിയപോലെയാണ് ലൈറ്റുകൾ തെളിയുന്നതും അണയുന്നതും. ആലുവ മേഖലയിലെ മെട്രോ തൂണുകളിലടക്കമുള്ള നൂറോളം ലൈറ്റുകളുടെ പ്രവർത്തനമാണ് താളംതെറ്റിയത്. രാത്രി വളരെ വൈകിയാണ് ലൈറ്റുകൾ മിഴിതുറക്കുന്നത്. ഉച്ചയോടെയാണ് കെടുന്നതും. അതിനാൽ തന്നെ ലൈറ്റുകളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. സാമൂഹിക വിരുദ്ധരും ലഹരി ഇടപാടുകാരും തമ്പടിക്കുന്ന ബൈപാസ് അടിപ്പാതകളുടെ പ്രദേശങ്ങളിൽ ഈ ലൈറ്റുകളാണ് പ്രധാന ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.