മെഡിക്കൽ ഷോപ്പ് കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം

ആലുവ: പറവൂർ കവലയിൽ മെഡിക്കൽ ഷോപ് കത്തിനശിച്ചു. തോട്ടക്കാട്ടുകര സ്വദേശി ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലുള്ള ഹൈവേ മെഡിക്കൽസ് ആണ് കത്തിയത്.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ഷട്ടറിന് പുറത്ത് പുക കണ്ട് നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഉടനെ അവരെത്തി ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് അകത്തു കയറി തീ അണച്ചു. അസി. സ്റ്റേഷൻ ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷസേന അംഗങ്ങളായ സുധീർ, സിജോ ജോസഫ്, നിഖിൽ, ഷിനോജ് എന്നിവരാണ് തീ അണച്ചത്.

മരുന്നുകൾക്ക് പുറമെ മൂന്ന് കമ്പ്യൂട്ടർ, രണ്ട് എ.സി, ഫ്രിഡ്ജ്, ഫർണിച്ചർ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

Tags:    
News Summary - Medical shop burnt down; 50 lakh loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.