പ്രതി ജോസഫ് ജോർജ്
Posted On
date_range Updated On
date_range വാട്സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ
ആലുവ: റെസിഡൻറ്സ് അസോസിയേഷൻ വാട്സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തിൽ ജോസഫ് ജോർജ് (43) നെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സ്അപ്പ് ഗ്രൂപ്പിൽ ഒരംഗം മലവെള്ളപാച്ചലിൻറെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൻറെ സ്ക്രീൻ ഷോട്ടെടുത്ത് ഇയാൾ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, അപകീർത്തിപ്പെടുത്താനുമാണ് ഇയാൾ ചിത്രം ഇത്തരത്തിൽ പ്രചരിപ്പിച്ചത്. എസ്.എച്ച്.ഒ എം.ബി.ലത്തീഫ്, എസ്.ഐ എം.ജെ ഷാജി, എസ്.സി.പി. പി.എം. തൽഹത്ത്, സി.പി.ഒമാരായ ജെറി കുര്യാക്കോസ്, വികാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.