മുസ്തക്കിൻ മൊല്ല, ബിലാൽ ബിശ്വാസ്, ലാൽ
മുഹമ്മദ് മണ്ഡൽ
ആലുവ: എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റൽ രാജിന്റെ സഹായികൾ പിടിയിൽ. ഇയാൾ മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങിവിൽക്കുന്ന മൂന്ന് പേരാണ് അറസ്റ്റിലായത്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്റ്റൽ രാജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. മുസ്തക്കിൻ മൊല്ലയും ബിലാൽ വിശ്വാസും എടയപ്പുറത്താണ് താമസിക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില ഫോണുകൾ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.