സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, ജാഗ്രത സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ''രാത്രി നടത്തം'  

രാത്രി നടത്തവുമായി കടുങ്ങല്ലൂർ പഞ്ചായത്ത്

കടുങ്ങല്ലൂർ:  കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, ജാഗ്രത സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ 'രാത്രി നടത്തം' സംഘടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്  സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ, ആശ വർക്കർമാർ, തൊഴിലുറപ്പ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ, റെസിഡൻറ്സ് അസോസിയേഷൻ, ക്ലബ് വായനശാല പ്രതിനിധികൾ, സ്ത്രീ സംഘടന പ്രതിനിധികള്‍ എന്നിവര്‍ നടത്തത്തിൽ പങ്കെടുത്തു.



Tags:    
News Summary - Kadungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.