യു.സി കോളജിൽ എം.ബി.എ പുതിയ ബാച്ചിന്റെ വിദ്യാരംഭ ചടങ്ങ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു 

യു.സി കോളജ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വലിയ ഇടം നേടിയ കലാലയം - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ആലുവ: യു.സി കോളജ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വലിയ ഇടം നേടിയ കലാലയമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. യു.സി കോളജിൽ എം.ബി.എ പുതിയ ബാച്ചിന്റെ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിൻറെയും രാജ്യത്തിൻറെയും രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ സംശുദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്ത വലിയ സ്ഥാപനമാണിത്. ഇവിടെ വരാൻ കഴിഞ്ഞത് പുണ്യമാണ്. ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയർമാരിൽ നിരവധി പേർ യു.സി കോളജിൽ പഠിച്ചവരാണെന്നത് അഭിമാനകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ചും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും ആദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ്, മാനേജർ തോമസ് ജോൺ, എം.ബി.എ ഡയറക്ടർ ഡോ.പദ്മജ ദേവി, വകുപ്പ് മേധാവി ജാനിസ് ബെൻ ബിനോ, അഡ്വ. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Justice Devan Ramachandran about UC college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.