ആബിദ
Posted On
date_range Updated On
date_range അർബുദബാധിതയായ വീട്ടമ്മക്കായി നാടൊരുമിക്കുന്നു
ആലുവ: അർബുദബാധിതയായ വീട്ടമ്മ ചികിത്സസഹായം തേടുന്നു. വെളിയത്തുനാട് വാഴോലിപറമ്പിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ആബിദയാണ് (59) രോഗത്താൽ അവശതയിൽ കഴിയുന്നത്. ശ്വാസകോശ സംബന്ധ ചികിത്സ നടത്തുന്നതിനിെട എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർബുദം കണ്ടെത്തുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ കുഞ്ഞുമുഹമ്മദ് ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. നാടിെൻറ കാരുണ്യത്തിനായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.
സി.എം. അബ്ദുൽ വഹാബ് ചെയർമാനും എ.വി. റോയി, സാബു പരിയാരത്ത് എന്നിവർ കൺവീനർമാരുമാണ്. കേരള ഗ്രാമീൺ ബാങ്ക് ആലുവ ശാഖയിൽ കുഞ്ഞുമുഹമ്മദിെൻറ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40540101009053. ഐ.എഫ്.എസ്.സി: കെ.എൽ.ജി.ബി 0040540. ഫോൺ: 9995770039.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.