Posted On
date_range Updated On
date_range മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ
ആലുവ: മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലം (26) ആണ് ആലുവ പൊലീസിൻറെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വിട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും, വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്.
കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. എസ്.ഐമാരായ ടി.വി.ഷാജു, സി.കെ. സക്കറിയ, എ.എസ്.ഐ പി.എ. ഷാഹി, എസ്.സി.പി.ഒ ടി.എ. ഫാസിലാ ബീവി എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.