Posted On
date_range Updated On
date_range ഡോ. എം.എൻ. മുകുന്ദൻ നിര്യാതനായി
ആലുവ: ആലുവയിലെ ലക്ഷ്മി നേഴ്സിങ് ഹോം ഉടമ ആലുവ പാലസ് റോഡ് നെസ്റ്റിൽ ഡോ. എം.എൻ. മുകുന്ദൻ (86) നിര്യാതനായി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ വീട്ടിലായിരുന്നു അന്ത്യം.
ഉച്ചവരെ പതിവുപോലെ ആശുപത്രിയിൽ രോഗികളെ ചികിത്സിച്ച ശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി വീട്ടിലെത്തിയതായിരുന്നു. ഭക്ഷണ ശേഷം വിശ്രമിക്കുന്നതിനിടെയാണ് മരണം.
മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം റാങ്കും എട്ട് സ്വർണ മെഡലും നേടിയാണ് എം.ബി.ബി.എസ് ബിരുദമെടുത്തത്. ഐ.എം.എ മധ്യമേഖല പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ, ശ്രീനാരായണ സുഹൃദ് സമിതി, പെരിയാർ ക്ളബ് എന്നിവയുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ഡോ. ശ്യാം മുകുന്ദൻ, മിനി സജീവ്. മരുമക്കൾ: ടി.ആർ. സജീവ്, ഡോ. താരാ ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.