Posted On
date_range Updated On
date_range ധീരജ് വധക്കേസ് പ്രതിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആലുവ: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. എടത്തല പഞ്ചായത്ത് മുൻ പ്രസിഡൻറുകൂടിയായ എം.എ.എം. മുനീറാണ് 'സ്വയരക്ഷക്കായ് പ്രതിരോധം തീർത്ത് കോൺഗ്രസിന് സംരക്ഷണം ഒരുക്കിയ നിഖിൽ പൈലി അഭിമാനം, പോരാളിക്ക് തളർച്ചയില്ല. ധീരതയോടെ മുന്നോട്ട്...' പോസ്റ്റിട്ടത്. നിഖിലിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ ഇതിന് കൂടുതൽ വിശദീകരണം നൽകിയും വിദ്യാർഥിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയും ബുധനാഴ്ച മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.