കോംഗോയിൽ ചികിത്സയിൽ കഴിയുന്ന അനിൽകുമാർ

മസ്തിഷ്‌ക രക്തസ്രാവം: കോംഗോയിൽ ചികിത്സയിലുള്ള മലയാളി ദുരിതത്തിൽ

ആലുവ: മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ആഫ്രിക്കയിലെ കോംഗോയിൽ ചികിത്സയിലുള്ള മലയാളി പണമില്ലാതെ വിഷമിക്കുന്നു. കുറുമശ്ശേരി ചൂപ്രത്ത് വീട്ടിൽ അനിൽകുമാറാണ് (45) ദുരിതത്തിലായത്. ഇതേതുടർന്ന് സഹായം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് യുവാവി​െൻറ ഭാര്യയും ബന്ധുക്കളും നിവേദനം നൽകി.

വയറിങ്​ തൊഴിലാളിയായ അനിൽകുമാർ രണ്ടുമാസം മുമ്പാണ് കോംഗോയിലേക്ക് പോയത്. മലയാളികളായ മൂന്ന് യുവാക്കൾ പുതുതായി ആരംഭിച്ച സംരംഭത്തിലെ ഏക ജീവനക്കാരനായിരുന്നു അനിൽ.

ജോലി ആരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് അനിലിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായത്. ഇതേതുടർന്ന് സ്ഥാപന ഉടമകൾ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സച്ചെലവ് അനിൽകുമാറി​െൻറ കുടുംബത്തിന് താങ്ങാനാകുന്നില്ല.

ആലുവ ലക്ഷ്മി മെഡിക്കൽസിലെ ജീവനക്കാരി ഭാര്യ യമുന വായ്പയെടുത്തും ബന്ധുക്കളുടെ സഹായത്തോടെയും കുറച്ചുപണം അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായിട്ടില്ല. ഇനിയും മൂന്ന​​ുലക്ഷം രൂപ അടക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുകയാണ്.

ആരോഗ്യസ്ഥിതി വീണ്ടെടുത്താലേ തിരികെ നാട്ടിലേക്ക് മടങ്ങാനാകൂ. അതുവരെ ചികിത്സക്ക് പണം വേണം. മലയാളികൾ കുറവുള്ള രാജ്യമായതിനാൽ സഹായത്തിന് ആരെയും സമീപിക്കാനും കഴിയുന്നില്ല. സുമനസ്സുകളുടെ സഹായം തേടുകയാണ്​ കുടുംബം. ഫോൺ: 9847568093.

Tags:    
News Summary - Cerebral hemorrhage: Malayalee in treatment in Congo in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.