മോഷ്‌ടാക്കൾ കുത്തിതുറന്ന വാതിൽ
Posted On
date_range Updated On
date_range വീട് കുത്തിതുറന്ന് മോഷണം; രണ്ടു ലക്ഷം രൂപയുടെ വീട്ടുസാധനങ്ങൾ മോഷണം പോയി
ആലുവ: എടത്തല പഞ്ചായത്തിൽ വീട് കുത്തിതുറന്ന് മോഷണം. പത്താം വാർഡിൽ മാളേയ്ക്കപ്പടി പിറളി ഭാഗത്തെ കളത്തിൽ 'അമൃതകൃപ'യിൽ എം. സുരജകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന വീട്ടു സാധനങ്ങൾ മോഷണം പോയി.
ഹൈക്കോടതി ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച എം. സുരജകുമാരിയും രണ്ടു പെൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ മൂന്നുപേരും വള്ളിക്കാവിലെ അമൃതാനന്ദമയീ മഠം ആശ്രമത്തിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുവാൻ വന്നപ്പോഴാണ് വീട്ടിലെ മോഷണം ശ്രദ്ധയിൽപ്പെട്ടത്. എടത്തല പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.