Posted On
date_range Updated On
date_range മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
ആലുവ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. കോട്ടയം കാവുകണ്ടം നീലൂർ റോഡിൽ കാരമുള്ളിൽ വീട്ടിൽ ലിജുവിനെയാണ് (53) ആലുവ എസ്.എച്ച്.ഒ എൽ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ ബൈപാസിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൽ പലപ്രാവശ്യമായി 100 പവനോളം മുക്കുപണ്ടം പണയംവെച്ച് 28 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇടപ്പള്ളിയിൽ നിർമാണത്തൊഴിലാളിയാണ് ഇയാൾ. ജൂൺ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പ് നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.