Posted On
date_range Updated On
date_range എം.എ. അബ്‌ദുൽ ഖാദർ ആലുവ എൽ.ഡി.എഫ് കൺവീനർ
ആലുവ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലുവ നിയോജക മണ്ഡലം കൺവീനറായി എം.എ. അബ്‌ദുൽ ഖാദർ ചുമതലയേറ്റു. എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിയും എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറുമാണ്.
കഴിഞ്ഞ തവണ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും അതിന് മുൻപ് എടത്തല പഞ്ചായത്തിലും അംഗമായിരുന്നു. ജില്ലയിൽ എൻ.സി.പിക്ക് കൺവീനർ സ്‌ഥാനമുള്ള ഏക മണ്ഡലമാണ് ആലുവ.
കൺവീനറായിരുന്ന കെ.എം. കുഞ്ഞുമോൻ എൻ.സി.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് എൻ.സി.പി അബ്‌ദുൽ ഖാദറിനെ നിർദ്ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.