ആദിത്യൻ
Posted On
date_range Updated On
date_range തനിയെ നീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി 10 വയസ്സുകാരൻ
ശ്രീമൂലനഗരം: തനിയെ നീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി 10 വയസ്സുകാരൻ ആദിത്യൻ. ആദിത്യന്റെ അവസരോചിത ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. അകവൂർ സ്കൂളിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
സ്കൂൾ വിട്ട് കുട്ടികൾ വീട്ടിൽ പോകാൻ ബസിൽ കയറിയിരിക്കുകയായിരുന്നു. ചെറിയ ഇറക്കമുള്ള ഭാഗത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ഡ്രൈവർ ചായ കുടിക്കാൻ അടുത്ത കടയിൽ പോയിരിക്കുകയായിരുന്നു. ഇതിനിടെ, ബസ് നീങ്ങിത്തുടങ്ങി. ബസിലെ കുട്ടികൾ കരച്ചിലും ബഹളവുമായി. ഗ്രൗണ്ടിൽ കിടന്ന ബസ് തനിയെ നീങ്ങുന്നത് കണ്ട് ആദിത്യൻ ഓടിക്കയറി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു.
ഇരുപത്തഞ്ചോളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം വാരിശ്ശേരി വീട്ടിൽ രാജേഷിന്റെ മകനാണ് ആദിത്യൻ. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.