Posted On
date_range Updated On
date_range കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കടുങ്ങല്ലൂർ മുപ്പത്തടം കീരൻപിള്ളി കോളനിയിൽ മാലിൽ വീട്ടിൽ രഞ്ജിത്തിതിനെയാണ് (33) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.