Posted On
date_range Updated On
date_range മത്സ്യവണ്ടി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു
ആലുവ: മാർക്കറ്റിനുസമീപം മത്സ്യവുമായി പോയ വാഹനം മറിഞ്ഞു. ആലുവ മാർക്കറ്റിൽനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് മത്സ്യവുമായി പോകവേ ഓൾഡ് മാർക്കറ്റിലേക്ക് കയറ്റം കയറുന്നതിനിടെയാണ് അപകടം.
സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആലുവ മാർക്കറ്റിലെ ഓട്ടോ തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിന്റെ ഡ്രൈവർ മുനമ്പം സ്വദേശി സജി പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടസമയം റോഡിൽ തിരക്ക് കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. കുറേനേരം മാർക്കറ്റിൽ ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.