അസദുൽ അലി
Posted On
date_range Updated On
date_range യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
ആലുവ: യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. അസം താസ്പുർ സ്വദേശി അസദുൽ അലിയെയാണ് (22) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 28ന് രാത്രി പതിനൊന്നോടെയാണ് സംഭവം. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സ്ത്രീവേഷം ധരിച്ചെത്തിയ അസദുൽ അടക്കമുള്ള സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.
നാട്ടിലേക്ക് പോകുന്നതിന് റെയിൽവേ സ്റ്റേഷനിൽ എത്തിയ സുഹൈൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.