90 ഹെക്ടറിൽ പൊക്കാളി കൃഷിയുമായി കളമശ്ശേരി കാർഷിക ബ്ലോക്ക്‌

കളമശ്ശേരി: പൊക്കാളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കളമശ്ശേരി കാർഷിക ബ്ലോക്ക്‌ കടമക്കുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊക്കാളി കൃഷി ചെയ്യുന്നു. കടമക്കുടിയിൽ 85 ഹെക്ടറിലും എളങ്കുന്നപ്പുഴയിൽ അഞ്ച് ഹെക്ടറിലും ഇത്തവണ പൊക്കാളി കൃഷിചെയ്യും. ഒക്ടോബറിലാണ് പൊക്കാളി കൃഷി വിളവെടുക്കുന്നത്. ഒരു നെല്ല് ഒരു മീൻ രീതിയിൽ കൃഷി നടത്തിയിരുന്ന പാടങ്ങളിൽ കൃഷി ലാഭകരമല്ലാത്തതിനാൽ നെൽകൃഷി ചെയ്യാതിരുന്ന അവസ്ഥയിൽനിന്ന് നിരന്തരമായ ശ്രമഫലമായി കൂടുതൽ പേരെ പൊക്കാളി കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചതായി കൃഷിവകുപ്പ് പറയുന്നു. കൃഷിക്ക് ആവശ്യമായ വിത്തും വളവുമുൾപ്പെടെ കർഷകർക്ക് വിതരണം ചെയ്തിരുന്നു. സബ്‌സിഡി ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കി കർഷകർക്ക് ലാഭാകരമായ രീതിയിൽ കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.