കൊച്ചി: സെന്‍റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളക്ക് (സി.സി.ഇ.കെ) കീഴിൽ സിവിൽ സർവിസ് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.സി.എസ്.ആർ) 50 ശതമാനം സീറ്റുകൾ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹരജി. ഹൈകോടതി അഭിഭാഷകനായ അരുൺ റോയി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന്‍റെ വിശദീകരണം തേടി. മുസ്ലിംകൾക്കായി 50 ശതമാനം സീറ്റുകൾ നീക്കിവെച്ചതിന് പുറമെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി 10 ശതമാനം സീറ്റുകളും സംവരണം ചെയ്തിട്ടുള്ളതായി ഹരജിയിൽ പറയുന്നു. ഇതിലൂടെ 50 ശതമാനം സംവരണം എന്ന പരിധി ലംഘിക്കപ്പെട്ടു. മുസ്ലിം വിഭാഗത്തിന് ഫീസിളവും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.